ജീവനേ എൻ ജീവനേ നമോ നമോ (2)
പാപികൾക്കമിതാനന്ദപ്രദനാം കൃപാകരാ നീ
വാ-വാ-വാനോർ വാഴത്തും നായകാ
പാപ നാശകാരണാ നമോ-നമോ (2)
പാരിതിൽ നരനായുദിച്ച്
പരാപരപ്പൊരുളേ-നീ
വാ-വാ-വാനോർ വാഴത്തും നായകാ
സർവ്വലോകനായകാ നമോ നമോ (2)
ജീവനററവരിൽ കനിഞ്ഞ
നിരാമനാ വരദാ-നീ
വാ-വാ-വാനോർ വാഴ്സത്തും നായകാ
ജീവജാലപാലകാ നമോ!-നമോ!
ദിവ്യകാന്തിയിൽ വ്യാപിച്ചന്ധത
മാറ്റും ഭാസ്കരാ-നീ
വാ-വാ വാനോർ വാഴ്ത്തും നായകാ!;
മന്നവേന്ദ്ര സാദരം നമോ-നമോ (2)
മനുകുലത്തിനു വലിയ രക്ഷ നൽ-
കിയ ദയാപരാ-നീ
വാ-വാ-വാനോർ വാഴത്തും നായകാ