നിറം മാഞ്ഞോരീ ചെരാതിൻതിരി ഇണയായി നീ തഴുകീലയോ മറഞ്ഞില്ലെനീ തണുപ്പേറുമീ വയൽതാരയിൽ തനിച്ചല്ലെയോ അലയാഴമൊരു പാതിയവളാകവേ നീയെന്നിലുരുകീലയോ ഇന്നലെകൾ പതിയെ ഇനിയുതിരുന്നുവോ അങ്ങകലെ തെളിനീരലതിരയുന്നുവോ മലനിരകൾ നനയെ അവളഴകേകിയോ ഇനിയുണരാൻ പകലോൻ പനിമലരാകയോ മറന്നില്ലെ നീ........... ഇരവിന്റെ മൂക്കുത്തിയെ നിലാവിന്റെ ചിരിയാകവേ ഒരേ സ്വപ്നമുകിലാകവേ മുകിലിന്റെ ചിറകാകവേ അമരത്തൊരീ തുഴയാകവേ നീയെന്റെ ഉയിരാകവേ നിളയെന്തിനോ ശ്രുതിയാകവേ ജലമിന്നു മഴയാകവേ ഇനി വെറുതെ തനിയെ മിഴിനീരാകാതെ മനസ്സുകൾ തൻ വഴിയിൽ ശിലയാവാതെ അതിരുകളിൽ തളരെ നിഴലാവാതെ നനവിതിലെ പടരെ ചിമിഴാകാതെ ഇണയല്ലേ നീ...........
Niram Maanjoree (From ”Parannu Parannu Parannu Chellan”)-文本歌词
Bharath Sajikumar&Arun Prathap&Joy Jinith